Fri. Jan 3rd, 2025

തൃശൂർ:

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവത്തിനിടെ ആന ഇടഞ്ഞു. കൊമ്പൻ പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. നിറമാലയോടനുബന്ധിച്ച് തൊഴാൻ കൊണ്ടുവന്നതായിരുന്നു ആനയെ.

ക്ഷേത്രത്തിന്‌ മുൻപിലുള്ള ദീപസ്തംഭം ആന തകർത്തു. ആനപുറത്ത് ഉണ്ടായിരുന്ന കുനിശേരി സ്വാമിനാഥന് പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ആനകളുടെ പാപ്പാന്മാരുടെ സഹായത്തോടെയാണ് ആനയെ തളച്ചത്.

സംഭവത്തില്‍ കൂടുതൽ നാശ നഷ്ട്ടങ്ങളുണ്ടായിട്ടില്ല. ക്ഷേത്രോത്സവ കാലത്തിനു തുടക്കമിടുന്നതാണ് നിറമാല ആഘോഷം. ഇതിനോടനുബന്ധിച്ച് വില്വാദ്രിനാഥനെ വണങ്ങാൻ ഉടമകൾ ആനകളെ എത്തിക്കുന്നത് പതിവാണ്.