Wed. Jan 22nd, 2025

പാലക്കാട് :

സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി. ബസിനുള്ളിൽ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ബസിന്റെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയിൽ എടുത്തു.

ഡീസൽ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോർത്ത് പോലീസ് അറിയിച്ചു. ഫൈസൽ എന്ന ബസ് മുതലാളി കയറ്റി വിടുന്നതെന്നാണ് ജീവനക്കാർ നൽകിയ മൊഴി. നേരത്തെ തൃശൂരിൽ നിന്നും മായം കലർന്ന ഡീസൽ പിടികൂടിയിരുന്നു.