Wed. Jan 22nd, 2025
കണ്ണൂർ:

ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.

കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഇന്നലെമുതൽ ഫാമിൽ കണ്ടിരുന്നത്.കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്ക്ക് പരിക്കേറ്റതാണ്.ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.

എന്നാൽ കൊമ്പനാന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ. ആന ചരിഞ്ഞ സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടില്ല. മയക്കുവെടി വച്ച് ചികിത്സിക്കാനുള്ള ആരോഗ്യ സ്ഥിതിയിലായിരുന്നില്ല ആനയെന്നും ഡിഎഫ്ഒ പറഞ്ഞു.

കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിൽ കണ്ടിരുന്നത്. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെ ഫാമിലെ പതിനേഴാം ബ്ലോക്കിൽ ചീങ്കണ്ണിപ്പുഴയിലാണ് കണ്ടെത്തിയത്. കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.