Mon. Dec 23rd, 2024
കോ​ഴി​ക്കോ​ട്‌:

മ​സാ​ജ്‌ പാ​ർ​ല​ർ എ​ന്ന പേ​രി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ര​ണ്ടു​പേ​രെ മെ​ഡി​ക്ക​ൽ കോളേ​ജ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കു​തി​ര​വ​ട്ടം നാ​ച്വ​റ​ൽ വെ​ൽ​നെ​സ്‌ സ്‌​പാ ആ​ൻ​ഡ്​​ ബ്യൂ​ട്ടി ക്ലി​നി​ക്‌ മാ​നേ​ജ​റും മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യു​മാ​യ പി ​എ​സ്‌ വി​ഷ്‌​ണു(21), ഇ​ട​പാ​ടു​കാ​ര​നാ​യെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി മെ​ഹ്‌​റൂ​ഫ്‌(34) എ​ന്നി​വ​രെ​യാ​ണ്‌ റെ​യ്‌​ഡി​നി​ടെ പി​ടി​കൂ​ടി​യ​ത്. ഈ ​സ്​​ഥാ​പ​ന​ത്തി​ൽ റെ​യ്​​ഡ്​ ന​ട​ക്കു​േ​മ്പാ​ൾ മൂ​ന്ന്​ സ്​​ത്രീ​ക​ൾ ഈ ​സ്​​ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വരെ പൊ​ലീ​സിൻറെ നേ​തൃ​ത്വ​ത്തി​ൽ അ​ഭ​യ​​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി.

കോ​ർ​പ​റേ​ഷൻറെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്‌ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്‌. വ​യ​നാ​ട്‌ സ്വ​ദേ​ശി ക്രി​സ്​​റ്റി, തൃ​ശൂ​ർ സ്വ​ദേ​ശി ഫി​ലി​പ്, ആ​ലു​വ സ്വ​ദേ​ശി ജെ​യ്‌​ക്‌ ജോ​സ്‌ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​നം നേ​ര​ത്തെ അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചി​രു​ന്നു. ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ്​ ഇ​വ​ർ ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഓ​ൺ​ലൈ​നി​ൽ മ​സാ​ജ്‌ സെൻറ​റു​ക​ൾ തി​ര​യു​ന്ന​വ​രു​ടെ ന​മ്പ​റു​ക​ൾ ശേ​ഖ​രി​ച്ച്‌ ഫോ​ണി​ൽ തി​രി​കെ വി​ളി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി.സം​സ്ഥാ​ന​ത്തിൻറെ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന്‌ എ​ത്തി​ക്കു​ന്ന സ്‌​ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പ​നം ന​ട​ത്തി​യ​തി​ന്‌ ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. മെ​ഡി കോ​ള​ജ്‌ സി ​ഐ ബെ​ന്നി ലാ​ലു, എ​സ്‌ ഐ​മാ​രാ​യ വി ​വി ദീ​പ്‌​തി, കെ ​സു​രേ​ഷ്‌ കു​മാ​ർ, പി ​കെ ജ്യോ​തി, പൊ​ലീ​സു​കാ​രാ​യ വി​നോ​ദ്‌​കു​മാ​ർ, റ​ജീ​ഷ്‌, ജി​തി​ൻ, അ​തു​ൽ, ജം​ഷീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്‌​ഡ്‌.