കോഴിക്കോട്:
ക്ഷയരോഗ ബാധിതരുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ പോഷകാഹാര കിറ്റുകളും മറ്റും തദ്ദേശസ്ഥാപനങ്ങളിലൂടെ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. ക്ഷയരോഗ നിയന്ത്രണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള അക്ഷയകേരളം പദ്ധതിയുടെ മൂന്നാം ഘട്ടം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.ജില്ലാ ടിബി ആൻഡ് എയ്‌ഡ്സ് നിയന്ത്രണ ഓഫീസർ ഡോ പി പി പ്രമോദ് കുമാർ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന, ജില്ലാ ടി ബി ഫോറം പ്രസിഡന്റ് ശശികുമാർ ചേളന്നൂർ, കെ എ അബ്ദുൾ സലാം, ജയരാജൻ , എൻ പി ശിൽപ്പ എന്നിവർ സംസാരിച്ചു. നവംബർ ഒന്നുവരെയുള്ള അക്ഷയകേരളം കാമ്പയിന്റെ ഭാഗമായി ബോധവൽക്കര ണ പരിപാടികൾ, സ്ക്രീനിങ് ടെസ്റ്റ് ക്യാമ്പുകൾ, വെബിനാറുകൾ തുടങ്ങിയവ ടിബി സെന്ററും ജില്ലാ ടിബി ഫോറവും സംയുക്തമായി സംഘടിപ്പിക്കും.