Sun. Jan 19th, 2025
ആ​റ്റി​ങ്ങ​ൽ:

ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കു​റ്റ​ത്തി​ന് പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്ന കു​റ്റ​ത്തി​നാ​ണ് മ​നു എ​ന്ന പ്ര​ശാ​ന്തി​ന്​ (33) ആ​റ്റി​ങ്ങ​ൽ ഫാ​സ്​​റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജ് പ്ര​ഭാ​ഷ് ലാ​ൽ ടി പി ശി​ക്ഷ വി​ധി​ച്ച​ത്.

ഏ​ഴു​ വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ തു​ക​യും ശി​ക്ഷ ഉ​ത്ത​ര​വാ​യ​തി​ൽ, പ്ര​തി പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന​ത​ട​വ് ശി​ക്ഷ​യും വി​ധി ഉ​ത്ത​ര​വി​ലു​ണ്ട്. പി​ഴ ശി​ക്ഷ തു​ക​യി​ൽ 25,000 രൂ​പ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​ക​ണം.

പ്രോ​സി​ക്യൂ​ഷ​ൻ 10 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 12 രേ​ഖ​ക​ളെ ആ​ധാ​ര​മാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ, മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളെ​ന്ന നി​ല​യി​ൽ കൂ​ടി പ്ര​തി നി​ര​പ​രാ​ധി​യാ​ണെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം കോ​ട​തി ത​ള്ളി.
2015ൽ ​ക​ല്ല​മ്പ​ലം പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ കേ​സി​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം ​മു​ഹ്സി​ൻ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യി.