Thu. Dec 19th, 2024
കോ​ട്ട​യം:

സ​ർ​ക്കാ​റിൻ്റെ കീ​ഴി​ലെ നൈ​പു​ണ്യ വി​ക​സ​ന പ്ര​സ്ഥാ​ന​മാ​യ അ​ഡീ​ഷ​ന​ൽ സ്‌​കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം (അ​സാ​പ് കേ​ര​ള) നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. പാ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളൂ​ർ എ​ട്ടാം മൈ​ലി​ൽ ദേ​ശീ​യ​പാ​ത​യു​ടെ സ​മീ​പ​ത്താ​ണ്​ പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. 28,193 ച​തു​ര​ശ്ര​യ​ടി​യി​ൽ ര​ണ്ടു​നി​ല​യി​ലാ​യി ഉ​യ​രു​ന്ന മ​ന്ദി​ര​ത്തി​ൽ ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ, പ​രി​ശീ​ല​ന കേ​ന്ദ്രം, പ്രാ​ക്ടി​ക്ക​ൽ മെ​ഷി​ന​റി റൂം, ​വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് റൂം ​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

പ്രാ​യ​ഭേ​ദ​മ​ന്യേ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ 16 സ്കി​ൽ പാ​ർ​ക്കു​ക​ളാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​ൽ ഒ​മ്പ​ത് എ​ണ്ണം പൂ​ർ​ത്തി​യാ​യി.

പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത മാ​തൃ​ക​യി​ലാ​ണ് പാ​ർ​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. പ്ര​മു​ഖ ടെ​ക് അ​ധി​ഷ്ഠി​ത പ്ര​ഫ​ഷ​ന​ൽ വി​ദ്യാ​ഭ്യാ​സ ബ്രാ​ൻ​ഡാ​യ ‘ഇ​മാ​രി​റ്റി​ക്ക​സ്​ ലേ​ണി​ങ്’​ ആ​ണ് ജി​ല്ല​യി​ലെ ഓ​പ​റേ​റ്റി​ങ്​ പാ​ർ​ട്ന​ർ.

വി​ദ്യാ​സ​മ്പ​ന്ന​രാ​യ തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ബാ​ങ്കി​ങ്​ ആ​ൻ​ഡ്​ വെ​ൽ​ത്ത് മാ​നേ​ജ്മെൻറ്​ (ബി ഡ​ബ്ല്യു ​എം), സ​ർ​ട്ടി​ഫൈ​ഡ് ഇ​ൻ​വെ​സ്​​റ്റ്​​മെന്റ് ബാ​ങ്കി​ങ്​ ഓ​പ​റേ​ഷ​ൻ​സ് പ്ര​ഫ​ഷ​ന​ൽ (സി ഐ ​ബി ​ഒ ​പി), വി​ദേ​ശ ഭാ​ഷ പ​രി​ശീ​ല​നം (ഫ്ര​ഞ്ച്), ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാം ഇ​ൻ ഡേ​റ്റ അ​ന​ലി​റ്റി​ക്സ് (പി ജി ​ഡി ​എ) എ​ന്നീ കോ​ഴ്‌​സു​ക​ളി​ൽ പാ​മ്പാ​ടി സ്കി​ൽ പാ​ർ​ക്ക് ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. ഒ​ക്ടോ​ബ​റി​ൽ കൂ​ടു​ത​ൽ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും.