Mon. Dec 23rd, 2024
മുണ്ടക്കയം:

വണ്ടൻപതാലിൽ പലചരക്കുകടയിൽ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അറസ്​റ്റിൽ. വണ്ടൻപതാൽ ജങ്ഷനിലെ കടയിൽ കഴിഞ്ഞദിവസം നടന്ന മോഷണത്തിലാണ് സമീപവാസികളായ 15 വയസ്സുള്ള രണ്ടുപേർ അറസ്​റ്റിലായത്.

രാത്രി 11.30ന് കടയുടെ ഓടിളക്കി അകത്തുകടന്ന ഇവർ കടയിലുണ്ടായിരുന്ന 5000 രൂപ കൈക്കലാക്കി. കൂടാതെ, വിൽപനക്കുവെച്ചിരുന്ന കശുവണ്ടി, ഹോർലിക്സ്, ബേക്കറി ഐറ്റംസ്, കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങൾ എന്നിവയടക്കം ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളും കവർന്നു. ഇത് മുണ്ടക്കയം പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു.

മോഷ്​ടിച്ച സാധനങ്ങൾ ഇതിനിടെ മുണ്ടക്കയം ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ ഇവർ വിൽക്കാൻ ശ്രമിച്ചു. ഇതോടെ വ്യാപാരികൾ പ്രതിക​ളെ പിടികൂടി പൊലീസിന്​ കൈമാറുകയായിരുന്നു. കാഞ്ഞിരപ്പള്ളി കോടതി ഇവരെ ജുവൈനൽ ഹോമിലേക്ക്​ മാറ്റി.