Sat. Nov 23rd, 2024
വി​ഴി​ഞ്ഞം:

സോ​ഫ്റ്റ്ബോ​ൾ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​ര പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത താ​ര​ങ്ങ​ൾ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നെ​തു​ട​ർ​ന്ന്​ ഒ​ഡി​ഷ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം കേ​ര​ള ടീ​മി​ന്​ ന​ഷ്​​ട​മാ​യി. ടീ​മി​ലെ ഇ​രു​പ​ത് അം​ഗ​ങ്ങ​ളി​ൽ 14 പേ​ർ​ക്കും കോ​ച്ചി​നു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

വെ​ങ്ങാ​നൂ​രി​ലെ സ്കൂ​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​മു​ത​ൽ 16 വരെ ടീ​മിൻ്റെ പ​രി​ശീ​ല​നം. ആ​ർ ​ടി ​പി ​സി ​ആ​ർ ന​ട​ത്തി കൊ​വി​ഡ് നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യെ​ത്തി​യ​വ​രെ​യാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​പ്പി​ച്ച​ത്. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്​ ഒ​ഡി​ഷ​യി​ലേ​ക്ക് ടീം ​പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​മ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും കോ​ച്ചി​നും കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ടീ​മി​ലെ മ​റ്റു​ള്ള​വ​രെ അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ക്യാ​മ്പി​ൽ നി​രി​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. കൊ​വി​ഡ് പോ​സി​റ്റി​വാ​യ കാ​യി​ക​താ​ര​ങ്ങ​ളെ വെ​ങ്ങാ​നൂ​രി​ലെ കൊ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.