Reading Time: < 1 minute
ക​ണ്ണൂ​ർ:

അ​ഗ്​​നി​ശ​മ​ന ​സേ​ന​യെ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്​​ക​രി​ക്കു​ന്ന​തിൻറെ ഭാ​ഗ​മാ​യി​ റീ​ജ​ന​ൽ അ​ക്കാ​ദ​മി കം ​റി​സ​ർ​ച്​ സെൻറ​ർ ക​ണ്ണൂ​രി​ൽ സ്​​ഥാ​പി​ക്കു​ന്നു. ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴ​പ്പാ​ല​യി​ൽ പൊ​ലീ​സിൻറെ അ​ധീ​ന​ത​യി​ലു​ള്ള നാ​ലേ​ക്ക​റി​ല​ധി​കം വ​രു​ന്ന സ്​​ഥ​ല​മാ​ണ്​ ഇ​തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഫ​യ​ർ​ഫോ​ഴ്​​സ്​ ഡി ​ജി പി ബി. ​

സ​ന്ധ്യ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ബി ​സ​ന്ധ്യ ക​ണ്ണൂ​ർ അ​ഗ്​​നി​ശ​മ​ന നി​ല​യം സ​ന്ദ​ർ​ശി​ക്കും.അ​ഗ്​​നി​ശ​മ​ന സേ​ന​യി​ൽ തി​ര​​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ആ​ധു​നി​ക രീ​തി​യി​ൽ പ​രി​ശീ​നം ന​ൽ​കു​ന്ന​തി​നൊ​പ്പം ഈ ​മേ​ഖ​ല​യി​ൽ റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ കൂ​ടി സ്​​ഥാ​പി​ക്ക​ലാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ണ്ണൂ​രി​ൽ ഇ​ത്ത​രം ഒ​രു സ്​​ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​ൽ താ​ൽ​പ​ര്യ​മു​ണ്ട്.മു​ഴ​പ്പാ​ല​യി​ലെ സ്​​ഥ​ല​ത്താ​ണ്​ പൊ​ലീ​സ്​ ക​​ണ്ടു​കെ​ട്ടു​ന്ന പ​ഴ​യ വാ​ഹ​ന​ങ്ങ​ളും മ​റ്റും സൂ​ക്ഷി​ക്കു​ന്ന​ത്. പൊ​ലീ​സിൻറെ ‘ഡം​പി​ങ്​ യാ​ർ​ഡ്​’ ആ​ണി​ത്. നേ​ര​ത്തെ ഇ​വി​ടെ പൊ​ലീ​സ്​ സു​ര​ക്ഷ ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​ടു​ത്ത കാ​ല​ത്താ​യി അ​ത്​ പി​ൻ​വ​ലി​ച്ചി​രു​ന്നു. പു​തി​യ ആ​ലോ​ച​ന ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്​​ഥ​ല​ത്ത്​ പൊ​ലീ​സ്​ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡം​പി​ങ്​ യാ​ർ​ഡ്​ ശു​ചീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി മൂ​ന്നു ദി​വ​സ​മാ​യി ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഫ​യ​ർ​ഫോ​ഴ്​​സി​ലെ പ​ത്തു വീ​തം അ​ട​ങ്ങു​ന്ന ടീ​മും പൊ​ലീ​സു​കാ​രും ചേ​ർ​ന്നാ​ണ്​ കാ​ട്​ വെ​ട്ടി​ത്തെ​ളി​ച്ച്​ സ്​​ഥ​ലം വൃ​ത്തി​യാ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച​യോ​ടെ ഈ ​പ്ര​വൃ​ത്തി തീ​രും.

Advertisement