Wed. Jul 30th, 2025

ചാലക്കുടി ∙

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വളപ്പിൽ ‌ഇന്നു മുതൽ പെട്രോളും ഡീസലും അടിക്കാനുള്ള സൗകര്യമുണ്ടാകും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പ് ഇന്ന് 4നു മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും.

സ്റ്റാൻഡ് പെട്രോൾ പമ്പിന്റെ മേൽക്കൂര ഒഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഉദ്ഘാടനം കഴിഞ്ഞാൽ പൊതുജനങ്ങൾക്ക് സേവനം ഉപയോഗപ്പെടുത്താം.  ഓട്ടോ സ്റ്റാൻഡിനോടു ചേർന്നാണു പ്രവേശന മാർഗവും ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണു പമ്പ് സജ്ജമാക്കിയത്. പമ്പിനോടു ചേർന്നു ശുചിമുറി അടക്കമുള്ള സൗകര്യങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്.