Sat. Jan 18th, 2025

വൈപ്പിൻ∙

ബൈക്കിലെത്തി വിദ്യാർത്ഥിയുടെ പക്കൽ നിന്നു വിലയേറിയ മൊബൈൽഫോൺ തട്ടിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിലായി. കളമശേരി കൈപ്പടമുകൾ പുതുശ്ശേരി അശ്വിൻ (19), ആലുവ എൻഎഡി ലക്ഷ്മിവിലാസം ആരോമൽ (20) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

ചെറായി ബീച്ച് റോഡിൽ വച്ച്  സമീപവാസിയായ അറുകാട് അർജുൻ സന്തോഷിന്റെ ഫോൺ ഒരാളെ അത്യാവശ്യമായി വിളിക്കാനുണ്ടെന്നു പറഞ്ഞു വാങ്ങിയ ശേഷം ഇവർ സ്ഥലം വിടുകയായിരുന്നു. ബൈക്കിന്റെ നിറം, ക്യാമറ ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തുടക്കത്തിൽത്തന്നെ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

മുനമ്പം ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, എസ്ഐ കെ.എസ്.ശ്യാംകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.