Fri. Apr 11th, 2025 10:20:19 AM
കുന്നിക്കോട്:

സദാനന്ദപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന ബഹുനില മന്ദിരത്തിന്‌ കെ ബി ഗണേശ്കുമാർ എംഎൽഎ കല്ലിട്ടു. പിടിഎ പ്രസിഡന്റ്‌ ടി എസ് ജയചന്ദ്രൻ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാം കെ ഡാനിയേൽ, വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, ബിന്ദു പ്രസാദ്, ഷാജി ചെമ്പകശേരി, എം എസ് അനിത, പ്രഥമാധ്യാപിക സലീനഭായി എന്നിവർ പങ്കെടുത്തു.