Mon. Dec 23rd, 2024

കാലടി∙

മുക്കുപണ്ടം പണയം വച്ചു ശ്രീമൂലനഗരത്തെ സ്വകാര്യ സ്വർണ വായ്പ സ്ഥാപനത്തിൽ നിന്നു 3,25,000 രൂപ കബളിപ്പിച്ച കേസിൽ 2 പേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം സ്വദേശികളായ ഇടപ്പള്ളത്ത് ഷിഹാബ് (40), മാങ്ങാട്ടിൽ അബ്ദുൽ മനാഫ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3 പ്രാവശ്യമാണ് ഇവർ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.

തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്നു റൂറൽ എസ്പി കെ.കാർത്തിക് പറഞ്ഞു. കാലടി പൊലീസ് ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്ഐമാരായ സ്റ്റെപ്റ്റോ ജോൺ, സി.ടി.ഷൈജു, എഎസ്ഐ അബ്ദുൽ സത്താർ, എസ്പിഒമാരായ അനിൽകുമാർ, നൗഫൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണു തട്ടിപ്പു കേസിലെ പ്രതികളെ പിടികൂടിയത്.