മറയൂർ:
വൈദ്യുതി തടസ്സത്തിന് പരിഹാരമായി മറയൂരില്‍ 33 കെ വി സബ് സ്റ്റേഷൻ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗുണമേന്മയുള്ള വൈദ്യുതി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുകയാണ് വൈദ്യുതി ബോര്‍ഡിൻെറ ലക്ഷ്യമെന്ന് സബ് സ്റ്റേഷൻെറ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു.
മറയൂരില്‍ 19.25 കോടി ചെലവിട്ടാണ് വൈദ്യുതി സബ്സ്റ്റേഷന് നിര്‍മിച്ചത്. തേയിലത്തോട്ടത്തിലൂടെയും വനമേഖലകളിലൂടെയുമുള്ള വൈദ്യുതി വിതരണം മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും സൃഷ്ടിച്ചിരുന്നു.
വ്യവസായിക അടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍ക്ക് വൈദ്യുതി തടസ്സം പ്രതിസന്ധിയായിരുന്നു. എം എം മണി എം എല്‍ എ പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചു.