Mon. Dec 23rd, 2024

പെരുമ്പിലാവ് ∙

കടവല്ലൂർ വടക്കുമുറി കോക്കൂർ റോഡിലെ ബിന്നുകളിൽ നിറയുന്ന മാലിന്യം നീക്കും ചെയ്യുന്നില്ലെന്ന് ആക്ഷേപം. കുപ്പികളും പ്ലാസ്റ്റിക് ബോട്ടിലുകളും വയലിലേക്ക് വലിച്ചെറിയുന്നത് തടയാനാണ് പൊതു പ്രവർത്തകനായ വെള്ളത്തിങ്കൽ രാജന്റെ നേതൃത്വത്തിൽ വഴിയോരത്ത് മാലിന്യ ബിന്നുകൾ സ്ഥാപിച്ചത്.

ആദ്യം വിജയിച്ചെങ്കിലും പിന്നീട് മാലിന്യങ്ങളും പഴകിയ ഭക്ഷണങ്ങളും ആളുകൾ പെട്ടിയിൽ തള്ളാൻ തുടങ്ങിയതാണു പ്രശ്നമായത്. ആദ്യം മാലിന്യം സ്വന്തമായി നീക്കം ചെയ്തിരുന്നെന്നും കൂടുതലായതോടെ ഒറ്റയ്ക്കു മാലിന്യം നീക്കം അസാധ്യമായെന്നും രാജൻ പറഞ്ഞു.

മഴക്കാലം ആയതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങിയതായി നാട്ടുകാർ ആരോപിച്ചു. പഞ്ചായത്ത് അധികൃതർ മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.