Wed. Jan 22nd, 2025

കോയമ്പത്തൂർ∙

പൊലീസുകാരന്റെതടക്കം പൂട്ടിയിട്ട വീടുകളിൽ പണവും ആഭരണങ്ങളും മോഷണം പോയി. സിറ്റി സായുധ റിസർവ് പൊലീസിലെ   ഹെഡ് കോൺസ്റ്റബിൾ ലെനിൻ പീറ്ററിന്റെ പൊലിസ്‍ റിക്രൂട്സ് സ്കൂൾ (പിആർഎസ്) പരിസരത്തെ വീട്ടിലും ഗണപതിക്ക് സമീപം ഉടയംപാളയത്തെ കെ. അരുണാചലത്തിന്റെ (42) വീട്ടിലുമാണ് മോഷണം നടന്നത്.

രാത്രി വീട് പൂട്ടി ജോലിക്ക് പോയ ലെനിൻ പീറ്റർ രാവിലെ തിരിച്ചെത്തിയപ്പോൾ വീടിന്റെ പൂ‌ട്ട് തകർത്ത നിലയിലായിരുന്നു. അലമാരിയിൽ സൂക്ഷിച്ച 70,000 രൂപ നഷ്ടപ്പെട്ടത്രെ. റേസ് കോഴ്സ് പൊലീസ് അന്വേഷിക്കുന്നു.

ടെക്സ്റ്റയിൽ കട നടത്തുന്ന അരുണാചലം വീട് പൂട്ടി കുടുംബത്തോടൊത്ത്   വാൽപാറയിൽ പോയതാണ്. പിറ്റേന്ന് തിരിച്ചെത്തിയപ്പോൾ വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ 51 പവന്റെ ആഭരണങ്ങളുമായി രക്ഷപ്പെട്ടതാണ് കണ്ടത്.