Fri. Aug 8th, 2025

കോട്ടപ്പടി∙

പ്ലാമുടിയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ നാശം വിതച്ചു. മാടശേരിക്കുടിയിൽ മിനി വിജയന്റെ 800 ഏത്തവാഴകളാണ് ഒറ്റദിവസം നശിപ്പിച്ചത്. മുഴുവൻ സ്ഥലത്തുമുണ്ടായിരുന്ന കൂർക്കക്കൃഷിയും നശിപ്പിച്ചു.

മുപ്പതോളം ആനകളാണു കൃഷിയിടത്തിലിറങ്ങിയത്. കൃഷിയിടത്തിനു ചുറ്റുമുള്ള വൈദ്യുതവേലി പൂർണമായും നശിപ്പിക്കപ്പെട്ടു. സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്തതിനാൽ വൻ നഷ്ടമാണുണ്ടായത്.

കൃഷി അസി. ഡയറക്ടർ വിപി സിന്ധുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കൃഷി വകുപ്പിന്റെ ഇൻഷുറൻസ് ആനുകൂല്യം ഉടൻ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.