Mon. Dec 23rd, 2024

കൊച്ചി:

‘സുഭിക്ഷകേരളം’ – ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാ​ഗമായി കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിഞ്ഞി വെങ്കിട പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്ത് ചെയ്ത നെൽക്കൃഷിയുടെ വിളവെടുത്തു. കൊയ്‌ത്തുത്സവം പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, മെമ്പർ ബിന്ദു മനോഹരൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ എ ജോസ്, കർഷകസംഘം സെക്രട്ടറി കെ കെ ജയൻ, പ്രസിഡന്റ് എം കെ പോൾ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, വൈസ് പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ,

എക്സിക്യൂട്ടീവ്‌ അം​ഗങ്ങളായ ബെൻസൺ വർഗീസ്, ടി പി പത്രോസ്, സബ്ജില്ലാ സെക്രട്ടറി പി ജി ശ്യാമളവർണൻ, സി കെ ഷോളി, കെ എം മേരി, സൂസൻ തോമസ്, സാന്റി എം പോൾ, എം പി തമ്പി എന്നിവർ പങ്കെടുത്തു.  മീമ്പാറ മഠത്തിക്കുടിയിൽ യോഹന്നാൻ, ജോണി എന്നിവരുടേതാണ് കൃഷിയിടം. കുഞ്ഞൂഞ്ഞ് നെല്ലാണ് വിളവെടുത്തത്.