Wed. Jan 22nd, 2025

മായന്നൂർ∙

മേഖലയിലെ കേര കർഷകർ കുരങ്ങുകളുടെ ശല്യത്താൽ വലയുന്നു. നൂറു കണക്കിനു കുരങ്ങുകളാണു പകൽ സമയങ്ങളിൽ നാട്ടിലിറങ്ങുന്നത്. കുണ്ടുപറമ്പ് മേഖലയിലെ മിക്ക തെങ്ങുകളും കുരങ്ങുകളുടെ വിഹാരത്താൽ കായ്കളില്ലാത്ത നിലയിലാണ്.

കൂട്ടമായെത്തുന്ന കുരങ്ങുകൾ ഇളനീർ ആകും മുൻപും തന്നെ തേങ്ങകൾ ഇറുത്തു വെള്ളം കുടിക്കുകയാണു പതിവ്. കുരങ്ങുകളെ ഓടിക്കാൻ കല്ലെറിഞ്ഞും പടക്കം പൊട്ടിച്ചും നാട്ടുകാർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പലരുടെയും വീട്ടിലെ ടാപ്പുകൾ, പൈപ്പുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവയെല്ലാം കുരങ്ങുകൾ നശിപ്പിച്ചിട്ടുണ്ട്.