Mon. Dec 23rd, 2024

പാലക്കാട്​:

മണ്ണാർക്കാട്​ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട്​ പേർ മരിച്ചു. നെല്ലിപ്പുഴയിലെ ഹിൽവ്യു ടവർ ഹോട്ടലിലാണ്​ തീപിടിത്തമുണ്ടായത്​. മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ്​ ബഷീർ(48), പട്ടാമ്പി സ്വദേശി പുഷ്​പലത എന്നിവരാണ്​ മരിച്ചത്​.

വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ്​ സംഭവമുണ്ടായത്​. ഹോട്ടലിന്‍റെ താഴത്തെ നിലയിൽ നിന്നും നാലുനില കെട്ടിടത്തിലേക്ക്​ തീപടരുകയായിരുന്നു.

കെട്ടിടത്തിൽ കുടുങ്ങിയ രണ്ട്​ പേരെ രക്ഷിച്ചു. അക്​ബറലി, റിയാസ്​ എന്നിവരെയാണ്​ രക്ഷപ്പെടുത്തിയത്​. അഗ്നിശമന സേനയെത്തിയാണ്​ ഹോട്ടലിലെ തീയണച്ചത്​.