Wed. Jan 22nd, 2025

കാക്കനാട്∙

തെരുവു നായ്ക്കൾക്കായി ‘ഭക്ഷണ കൗണ്ടർ’ തുറന്നു തൃക്കാക്കര നഗരസഭ. ഇവിടെ സ്ഥാപിച്ച ബോർഡിൽ തെരുവു നായ്ക്കളുടെ പദവി ഉയർത്തി ‘സാമൂഹിക നായ്ക്കൾ’ എന്ന വിശേഷണവും നൽകിയിട്ടുണ്ട്. തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ 5 കേന്ദ്രങ്ങളിലാണ് തെരുവുനായ്ക്കൾക്കായി ഭക്ഷണ വിതരണ കേന്ദ്രം തുറന്നത്.

പൊതുജനങ്ങളും സന്നദ്ധ സംഘടനകളും മൃഗ സ്നേഹികളും ഇവിടെ ഭക്ഷണം കൊണ്ടുവന്നു വയ്ക്കണം. കൃത്യമായി ഭക്ഷണം കിട്ടുന്ന സ്ഥലമെന്നു തെരുവു നായ്ക്കൾക്ക് കാലക്രമേണ മനസ്സിലാകുമെന്നാണു വിലയിരുത്തൽ. തെരുവു നായ്ക്കളെ കൂട്ടക്കുരുതി നടത്തിയെന്ന ആക്ഷേപം നേരിട്ട നഗരസഭയാണ് തൃക്കാക്കര.

ഇതുമായി ബന്ധപ്പെട്ട കേസിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം ലഭ്യമാക്കാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നഗരസഭയ്ക്ക് നിർദേശം നൽകിയിരുന്നു.  വിവിധ കേന്ദ്രങ്ങളിൽ ബോർഡ് വച്ചെങ്കിലും നായ്ക്കൾക്ക് ഇവിടെ കൃത്യമായി ഭക്ഷണമെത്തിക്കാനുള്ള ചുമതല തൽക്കാലം നഗരസഭ ഏറ്റെടുക്കുന്നില്ല. സംഘടനകൾക്ക് വിട്ടു കൊടുക്കാനാണ് തീരുമാനം.