Mon. Dec 23rd, 2024
അടിമാലി:

രണ്ട് മെഗാവാട്ട് വെെദ്യുതി ഉൽപ്പാദിപ്പിക്കുന്ന അപ്പർ കല്ലാർ ചെറുകിട ജലവെെദ്യുത പദ്ധതി നാടിന് സമർപ്പിക്കാനൊരുങ്ങുന്നു. പദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. വർഷം 51.4 ലക്ഷം യൂണിറ്റ് വെെദ്യുതിയാണ് ഇവിടെ ഉല്പാദിപ്പിക്കുക.

15.26 കാേടിക്ക് കരാർ നൽകിയ പദ്ധതി 2016ലാണ് നിർമാണം തുടങ്ങിയത്. 2018 ലെ മഹാപ്രളയം നിർമാണത്തെ സാരമായി ബാധിച്ചിരുന്നു. ഇതാേടെ പെെലിങ് വർക്കുകൾക്കായി മൂന്ന് കാേടി അധികമായി ചിലവഴിച്ചു. ടർബയിൻ ഉൾപ്പെടെ വെള്ളം എത്തിച്ച് പ്രവർത്തിക്കുന്ന എല്ലാ മെക്കാനിക്ക് ഭാഗവും കൃത്യമായി പ്രവർത്തനക്ഷമമായിട്ടുണ്ട്.

1964 ൽ നേര്യമംഗലം വൈദ്യുത നിലയത്തിലേക്ക് അധിക വെള്ളമെത്തിക്കാൻ വിരിപാറയിൽ നിർമിച്ച തടയണയും പെെപ്പ് ലെെൻ ഭാഗവും ഉപയാേഗപ്പെടുത്തിയാണ് പദ്ധതിയുടെ നിർമാണം. 550 മീറ്റർ ടണലും 180 മീറ്റർ സ്റ്റീൽ പെൻസ്റ്റാേക്ക് പെെപ്പ് ലെെനും രണ്ട് ടർബയിനുമാണ് നിർമാണം നടത്തിയത്.

1.2 മീറ്റർ വ്യാസമാണ് പെൻസ്റ്റാേക്ക് പെെപ്പിനുള്ളത്. കല്ലാറിൽ നിന്നും മാങ്കുളത്തേക്ക് വെെദ്യുതി കാെണ്ടു പാേകുന്ന 11 കെ വി ലെെനിലേക്കാണ് ഇവിടെ ഉല്പാപാദിപ്പിക്കുന്ന വെെദ്യുതി കടത്തി വിടുക. ഇതിനായി പ്രത്യേഗ ട്രാൻസ്ഫോമറും സ്ഥാപിച്ച് കഴിഞ്ഞു. ഫ്രീക്കൻസി വേരിയേഷൻ വരാതിരിക്കാനാണിത്.

കല്ലാർ മുതൽ വിരിപാറ വരെ ഏലക്കാട്ടിലൂടെയാണ് 11 കെ വി ലെെൻ കടന്ന് പാേകുന്നത്. ഇത് മരം മറിഞ്ഞ് ലെെൻ കേടാകുകയും ചെയ്യുന്നു. ഈ സമയത്തുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ഈ ഭാഗത്ത് ഭൂഗർഭ കേബിൾ ഇടുന്നതിനെ കുറിച്ചും ബാേർഡ് ആലാേചിക്കുന്നു.

കെെനഗിരി,പിച്ചാട് എന്നിവിടങ്ങളിലും രണ്ട് മെഗാവാട്ടിന്‍റെ രണ്ട് ചെറുകിട പദ്ധതികൾ നിർമാണം നടന്നു വരുന്നു. ഇവകൂടി നിർമാണം പൂർത്തിയാകുന്നതിന് മുൻപ് പള്ളിവാസൽ പദ്ധതിയിലേക്ക് ഹെെ ടെൻഷെൻ ലെെൻ എത്തിച്ച് ഉല്പാദിപ്പിക്കുന്ന വെെദ്യുതി കൂടുതൽ മേഖലയിലേക്ക് കാെണ്ടു പാേകുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.