Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാന സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള ആദ്യ കിടാരിപാർക്ക്‌ വലിയതുറയിൽ. സ്‌റ്റേറ്റ്‌ ഫോഡർ ഫാമിലാണ്‌ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ പാർക്ക്‌ നിർമിക്കുന്നത്‌. ആരോഗ്യമുള്ള കന്നുകാലി സമ്പത്ത്‌ വളർത്തിയെടുക്കുകയും പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്‌തയുമാണ്‌ ലക്ഷ്യം.

കിടാരികളെ കറവപ്പശുക്കളായി വളർത്തിയ ശേഷം മാനദണ്ഡങ്ങളനുസരിച്ച് വിതരണം ചെയ്യും. ആദ്യ ഘട്ടത്തിൽ 50 കിടാരികളെ വളർത്തും. 30 ലക്ഷം രൂപ വകയിരുത്തി.

ക്ഷീര സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി നാല്‌ കിടാരിപാർക്കുണ്ട്‌. ഇതിന്‌ പുറമേയാണ്‌ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാർക്ക്‌ വരുന്നത്‌. പാർക്കിന്‌ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ കല്ലിടും.

മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ നിർമിക്കുന്നത്‌.