Mon. Dec 23rd, 2024

കൊച്ചി:

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. സന്ദേശം പ്രോട്ടോൺ മെയിലായാണ് വന്നിരിക്കുന്നത്. അതിനാൽ തന്നെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല.

കപ്പൽസാല ഉദ്യോഗസ്ഥരുടെ പേരുകളും പദവികളും കത്തിലുണ്ട്. അതിനാൽ തന്നെ ഇതിന് പിന്നിൽ കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാരുടെ പങ്കുണ്ടോയെന്ന് സംശയമുയർന്നു. കപ്പൽശാല ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യുമെന്നാണ് വിവരം.

ചൈന, പാക്കിസ്ഥാൻ എന്നിവയുടെ ചാരവലയത്തില്‍ താന്‍ പെട്ടുപോയെന്ന് കത്തില്‍ പറയുന്നു. ഇനിയും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ബിറ്റ്കോയിനായി പണം കൈമാറണമെന്ന് കത്തില്‍ പറയുന്നുണ്ട്. ജോലിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ അയച്ച കത്താണോയെന്നും സംശയം ഉയർന്നിട്ടുണ്ട്.