Wed. Jan 22nd, 2025

കാക്കനാട്:

തൃക്കാക്കര നഗരസഭയിൽ അനധികൃത നിയമനം നടത്തിയതായി ജില്ലാ കലക്ടർ തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട്‌ നൽകി. നഗരസഭയിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ച നടപടി  അനധികൃതമാണെന്നും അവരെ പിരിച്ചുവിടേണ്ടതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഡ്രൈവർമാർ, ഓവർസിയർമാർ കൂടാതെ മറ്റു ജീവനക്കാരെയുമടക്കം 19 പേരെയാണ് ഒരു മാസം മുമ്പ്‌ നിയമിച്ചത്. നഗരസഭയിൽ മുമ്പ്‌ ഉണ്ടായിരുന്നവരെ കോവിഡ് കാലത്ത് പിരിച്ചുവിട്ടശേഷമായിരുന്നു പുതിയ നിയമനം. ഇതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ കലക്‌ടർക്കും എംപ്ലോയ്‌മെന്റ് ഓഫീസർക്കും പരാതി നൽകി. ഇതിലാണ് റിപ്പോർട്ട്‌.

കലക്ടറുടെ നിർദേശപ്രകാരം എംപ്ലോയ്‌മെന്റ് ഓഫീസർ നഗരസഭ ഓഫീസിലെത്തി അന്വേഷിച്ച്‌ കലക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. എംപ്ലോയ്‌മെന്റ്, കുടുംബശ്രീ തുടങ്ങിയ ഏജൻസികളിൽനിന്നേ താൽക്കാലിക നിയമനം നടത്താവൂ. ഇത് മറികടന്നാണ് യുഡിഎഫ് ഭരണസമിതി അനധികൃത നിയമനം നടത്തിയത്‌. കൂടിക്കാഴ്ചപോലും നടത്താതെയായിരുന്നു നിയമനം.