Sat. Jan 18th, 2025

കായംകുളം:

സർവീസ് സ്‌റ്റേഷനിൽ നിന്ന് വാഹനം മോഷ്ടിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. കരുനാഗപള്ളി എസ്പി മാർക്കറ്റ് പൊട്ടിശ്ശേരിൽ സജീറിനെയാണ് (30) പോലീസ് പിടികൂടിയത്.

ഓലകെട്ടിയമ്പലത്തിന് സമീപത്തെ സർവീസ് സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടെയാണ് മോഷണം നടത്തിയത്. സർവീസ് സെന്‍ററിൽ കൊണ്ടുവന്ന കാറുമായി മുങ്ങുകയായിരുന്നു.

ജൂലൈ 20 നായിരുന്നു സംഭവം. തുടർന്ന് നടന്ന അന്വേഷണത്തിൽ ചങ്ങനാശേരിയിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കാർ കണ്ടുകിട്ടി. ഒളിവിലായിരുന്ന സജീറിനെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

നിരവധി മോഷണ കേസിലെ പ്രതിയായ ഇയാൾക്ക് എതിരെ പെരുമ്പാവൂരിൽ പീഡനകേസും നിലവിലുണ്ട്. സജീറിനെ ചോദ്യം ചെയ്തതിൽ നിന്ന് കോഴിക്കോട് മുക്കത്ത് സർവീസ് സെന്‍ററിൽ നിന്ന് 29000 രൂപയും, എറണാകുളത്ത് കൂടെ താമസിച്ചിരുന്നയാളുടെ 44000 രൂപയും, ഫോണും ,വാച്ചും മോഷ്ടിച്ചുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്.

ആഡംബരജീവിതം നയിക്കാനായിരുന്നു മോഷണം. എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ മേൽ നോട്ടത്തിൽ എസ്ഐ ആനന്ദ് കൃഷ്ണൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ബിനുമോൻ, ലിമു മാത്യു, ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.