Mon. Dec 23rd, 2024

വേലൂർ ∙

പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുടിവെള്ളത്തിനായി കിടപ്പു രോഗിയുടെയും കുടുംബത്തിന്റെയും ധർണ. വേലൂർ വേളത്ത് അനന്തന്റെ കുടുംബമാണ് ധർണ നടത്തിയത്. പ‍ഞ്ചായത്തിലെ 5ാം വാർഡിലാണ് താമസിക്കുന്നത്.

വീടിനടുത്തുള്ള കുടിവെള്ള പൈപ്പിൽ നിന്നുള്ള വെള്ളം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ കുറച്ചു കാലമായി കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്.

ചികിത്സയ്ക്കു പോലും പണമില്ലാത്ത സാഹചര്യത്തിൽ വെള്ളം വാങ്ങേണ്ടി വരുന്നത് ഇവരെ കൂടുതൽ ദുരിതത്തിലാക്കി . പഞ്ചായത്ത് ഭരണസമിതി പരിഹാരം കാണണമെന്നു ഇവർ ആവശ്യപ്പെട്ടു. ഗുണഭോക്തൃ സമിതിയാണ് കുടിവെള്ളത്തിന്റെ വിതരണ ചുമതലയെന്നും പ്രസി‍ഡന്റ് ടിആർ ഷോബി പറഞ്ഞു.