Fri. Oct 10th, 2025 11:28:01 AM

എടത്തനാട്ടുകര∙

പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സുകളിൽ ഒന്നായ പട്ടിശ്ശീരി കുളം നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും ശ്രമദാനത്തിലൂടെ ഉപയോഗ യോഗ്യമാക്കി. ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുന്ന കുളത്തിൽ കുളവാഴകളും മറ്റും നിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.

മഴക്കാലത്ത് പരമാവധി വെള്ളം സംഭരിക്കാൻ കഴിയുന്ന വിധത്തിൽ വേനലിലെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുളം വൃത്തിയാക്കിയത്. കുളത്തിലേക്കു വരുന്ന വഴിയും ഇവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി.

പ്രവർത്തനങ്ങൾ നാസർ കരിമ്പനക്കൽ, കെ രാമചന്ദ്രൻ, സബീർ മഠത്തിൽ, റിയാസ്, വിപി നാസർ, സുരേഷ് കുന്നത്തുകളത്തിൽ, കെ അൻസബ്, കെ അസീബ്, കെ രമേഷ്‌, കെ ജസീൽ എന്നിവർ നേതൃത്വം നൽകി