Mon. Dec 23rd, 2024
കോഴിക്കോട്:

സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു പേരുടെ നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു.നേരത്തെ നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അടുത്ത സമ്പർക്കമുള്ള എട്ടുപേരുടെയും പരിശോധനഫലം നെഗറ്റീവായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയാണ് നെഗറ്റീവ് ആയത്. എല്ലാവരുടെയും മൂന്ന് വീതം ടെസ്റ്റുകളാണ് പൂനെയിൽ നടന്നത്. നിലവിൽ 48 പേരാണ് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ ഉള്ളതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.