Mon. Dec 23rd, 2024

ചാവക്കാട്:

ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ. ഇരിങ്ങാലക്കുട കോണത്തുക്കുന്ന് വട്ടേക്കാട്ടുകര വെഞ്ചറപ്പള്ളി വീട്ടിൽ ഷാഹുൽ (31), മലപ്പുറം വളാഞ്ചേരി ആതവനാട് ചെട്ടൂർ വലിയ പറമ്പിൽ അജാസ് (38) എന്നിവരാണ് ചാവക്കാട് പൊലീസിൻ്റെ പിടിയിലായത്.

ഞായാഴ്ച വൈകീട്ട് മണത്തല വിശ്വാനാഥ ക്ഷേത്രത്തിനു സമീപം നടത്തിയ വാഹന പരിശോധക്കിടെയാണ് രണ്ടു പേരും പിടിയിലായത്. ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ പോക്കറ്റിൽ നിന്ന് താഴേക്ക് വീണ പൊതികൾ കണ്ട് സംശയം തോന്നി പിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് മനസിലായത്. എട്ടു ഗ്രാം എംഡിഎംഎ കസ്റ്റഡിയിലെടുത്തു.

ചാവക്കാട് എസ്എച്ച്ഒ കെഎസ് സെൽവരാജി​ന്റെ നേതൃത്വത്തിൽ എസ്ഐ കെ ഉമേഷ്, എഎസ്ഐമാരായ സജിത്ത്, ബാബു, സിപിഒമാരായ ആഷിഷ്, വിനീത്, ഷൈജു, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.