Mon. Dec 23rd, 2024
ഇടുക്കി:

റെനി ടീച്ചർ കോവിഡ് കാലത്തും രാവിലെ സ്കൂളിലെത്തും. ക്ലാസില്ലെങ്കിലും പ്രിയങ്കരമായി ഓമനിച്ച് വളർത്തുന്ന ഇലച്ചെടികൾ കാണാനും പരിപാലിക്കാനുമാണ് ആ വരവ്.

സാധാരണ സ്കൂളിനു പുറത്താണ് ഉദ്യാനമെങ്കിൽ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്കൂളിനകം ഒരു ഉദ്യാനമാണ്. സ്കൂൾ വരാന്തയിലും ലൈബ്രറിയിലും സ്റ്റാഫ് റൂമിലും ഇലച്ചെടികളുടെ വൻ ശേഖരമുണ്ട്. ഇതിനു പിന്നിൽ റെനി ടീച്ചറുടെ രാവും പകലും നീണ്ട അധ്വാനമുണ്ട്.

പ്ലസ്ടു വിഭാഗത്തിൽ ഹോം സയൻസ് അധ്യാപികയായ റെനി ജോസഫിന്റെ ആശയത്തിലാണു സ്കൂൾ വരാന്തയിൽ ഉദ്യാനം ഒരുങ്ങിയത്. ഇലച്ചെടികൾ വളർത്താനാണു റെനി ടീച്ചർ പ്രോത്സാഹിപ്പിച്ചത്. അതാകുമ്പോൾ ശുദ്ധവായുവിന്റെ അളവ് കൂടും. ചില്ലുകുപ്പികളുടെ പുറത്ത് ചെറിയ കയർ പൊതിഞ്ഞ ശേഷമാണ് വായനശാലയിൽ ചെടി നട്ടത്.