Mon. Dec 23rd, 2024

ഇ​രി​ങ്ങാ​ല​ക്കു​ട:

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക്‌ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ല്‍ അ​ഞ്ചാം പ്ര​തി കൊ​രു​മ്പി​ശ്ശേ​രി അ​ന​ന്ത​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ബി​ജോ​യി​യെ (47) ബാ​ങ്കി​ല്‍ കൊ​ണ്ടു​വ​ന്ന്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​ഹ​ക​ര​ണ ബാ​ങ്കി​ലെ റ​ബ്‌​കോ മു​ന്‍ ക​മീ​ഷ​ന്‍ ഏ​ജ​ൻ​റാ​യി​രു​ന്നു ബി​ജോ​യ്. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ ആ​രം​ഭി​ച്ച തെ​ളി​വെ​ടു​പ്പ് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. തെ​ളി​വെ​ടു​പ്പ് ക​ഴി​ഞ്ഞ്​ ബാ​ങ്കി​ല്‍നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ ബിജെപി പ്ര​വ​ര്‍ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍ ടികെ ഷാ​ജു, ന്യൂ​ന​പ​ക്ഷ മോ​ര്‍ച്ച ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​യാ​സ് പാ​ള​യ​ങ്കോ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ ബിജെപി പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് മാ​റ്റി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈഎ​സ്പി​മാ​രാ​യ വിഎ ഉ​ല്ലാ​സ്‌, ജോ​ര്‍ജ് ജോ​സ​ഫ്, സി.​ഐ​മാ​രാ​യ ടിഐ ഷാ​ജു, ഇ​രി​ങ്ങാ​ല​ക്കു​ട സി.​ഐ എ​സ്പി സു​ധീ​ര​ന്‍, എ​സ്‌.​ഐ വി. ​ജി​ഷി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പൊ​ലീ​സ് സ​ന്നാ​ഹ​മാ​ണ് സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്