Fri. Apr 4th, 2025

അങ്കമാലി ∙

മൂക്കന്നൂർ ശങ്കരൻകുഴിയിൽ വീടിന്റെ പറമ്പിൽ നിന്ന 40 വർഷം പഴക്കമുള്ള ചന്ദനമരം മോഷ്ടിച്ചതായി പരാതി.പൊൻമറ്റം മാടശേരി ജോസഫാണ് പൊലീസിൽ പരാതി നൽകിയത്. മരത്തിനു 7 മീറ്റർ ഉയരമുണ്ടായിരുന്നു. മോഷ്ടിച്ച ഭാഗത്തിന് ഏകദേശം 25 കിലോഗ്രാം തൂക്കം ഉണ്ടാകുമെന്നു പരാതിയിൽ പറയുന്നു.

പറമ്പിന്റെ അറ്റത്തായാണു മരം നിന്നിരുന്നത്. ഈ ഭാഗത്തു ലോറി പോകുന്നതിനു വഴിയുമുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണു മരം മോഷണം പോയതായി അറിഞ്ഞത്. കുറച്ചുദിവസം മുൻപാണു മരം വെട്ടിയത്.

മരം വെട്ടിയതിനു ശേഷം ഉപേക്ഷിച്ച ചില്ലകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. മരം വിൽക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് ഒരാൾ ജോസഫിനെ സമീപിച്ചിരുന്നു. തുടർന്നു മരം നിൽക്കുന്ന പറമ്പിൽ ചെന്നപ്പോഴാണു വെട്ടിമാറ്റിയതായി കണ്ടത്.

പറമ്പിനു സമീപത്ത് പാറമട ഉണ്ട്. കുറച്ചുദിവസം മുൻപു രാത്രി ഒരു വാൻ ഈ ഭാഗത്തു വന്നതായി സൂചനയുണ്ട്. അങ്കമാലി പൊലീസ് അന്വേഷണം തുടങ്ങി. അയ്യമ്പുഴ ഫോറസ്റ്റ് ഡിവിഷനിലും പരാതി നൽകി.