Mon. Dec 23rd, 2024
പ​ത്ത​നാ​പു​രം:

ക​ര്‍ഷ​ക​യും പ​ത്ത​നം​തി​ട്ട പ​ന്ത​ളം ഉ​ള​നാ​ട് സ്വ​ദേ​ശി​നി​യും പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യു​മാ​യ ജ​യ​ല​ക്ഷ്മി സ​മ്മാ​നി​ച്ച വൃ​ക്ഷ​ത്തൈ ഇ​നി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ വ​ള​രും.

ക​ഴി​ഞ്ഞ ആ​ഴ്ച പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​യ സു​രേ​ഷ്ഗോ​പി എം പി​ക്ക്​ ന​ല്‍കി​യ പേ​ര​മ​ര​ത്തിൻ്റെ തൈ​യാ​ണ് ഡ​ല്‍ഹി​യി​ലെ​ത്തി​യ​ത്. ജൈ​വ​കൃ​ഷി രീ​തി​യി​ലൂ​ടെ ഫ​ല​വൃ​ക്ഷ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പൂ​ച്ചെ​ടി​ക​ളും ജ​യ​ല​ക്ഷ്മി ന​ട്ട് പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. ഇ​തിൻ്റെ ഭാ​ഗ​മാ​യി ഗാ​ന്ധി​ഭ​വ​നി​ല്‍ അ​നു​മോ​ദ​ന ച​ട​ങ്ങ് ന​ട​ന്നി​രു​ന്നു.

ഈ ​ച​ട​ങ്ങി​ലാ​ണ് എം പി​ക്ക്​ പേ​ര​ത്തൈ കൈ​മാ​റി​യ​ത്. തൈ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കൈ​ക​ളി​ല്‍ എ​ത്തി​ക്കും എ​ന്ന് സു​രേ​ഷ് ഗോ​പി വാ​ക്കു​ന​ല്‍കി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ല്‍ എ​ത്തി പേ​ര​ത്തൈ കൈ​മാ​റു​ന്ന ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കുവെ​ക്കു​ക​യും ചെ​യ്തു. പ​ന്ത​ളം കു​ള​ന​ട ഉ​ള​നാ​ട് അ​ഞ്​​ജ​നേ​യ​ത്തി​ല്‍ ദീ​പ്തി​യു​ടെ മ​ക​ളാ​ണ് ജ​യ​ല​ക്ഷ്മി.