Fri. Nov 22nd, 2024
തിരുവനന്തപുരം:

പേട്ട റെയില്‍വേ മേല്‍പാലം അപ്രോച്ച് റോഡി​ൻെറ തകര്‍ന്നുപോയ ഭാഗത്തെ അറ്റകുറ്റപ്പണി രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന്​ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. അപ്രോച്ച് റോഡി​ൻെറ തകര്‍ന്നുപോയ ഭാഗത്തെ നിര്‍മാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ മാസത്തോടുകൂടി 45 മീറ്റര്‍ നീളത്തില്‍ ഭിത്തികെട്ടി പാലം പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയും.

ഇതു ലക്ഷ്യംവെച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആൻറണി രാജുവും ഒപ്പമുണ്ടായിരുന്നു.