നെടുങ്കണ്ടം:
നെടുങ്കണ്ടത്തുനിന്ന് കണ്ണൂര്‍ പാലക്കയംതട്ടയിലേക്ക് പുതിയ ബസ് സര്‍വീസ് തുടങ്ങി. രാവിലെ ആറിന് നെടുങ്കണ്ടത്തുനിന്ന് പുറപ്പെട്ട് രാജാക്കാട് വഴി അടിമാലി–പെരുമ്പാവൂര്‍–തൃശൂര്‍–കോഴിക്കോട്–കണ്ണൂര്‍, തളിപ്പറമ്പ്–കുടിയാന്‍മല വഴി രാത്രി 9.35ന് പാലക്കയംതട്ടയില്‍ എത്തും.
രാവിലെ 5.30ന് ഇവിടെനിന്ന് സര്‍വീസ് ആരംഭിച്ച് വൈകിട്ട് 7.55ന് നെടുങ്കണ്ടത്ത് എത്തിച്ചേരും. പുതിയ ബസ് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്‌തു. വനംവികസന കോര്‍പറേഷന്‍ ഡയറക്ടർ ബോര്‍ഡംഗം പി എന്‍ വിജയന്‍ റൂട്ടും ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍ ടിക്കറ്റ് റാക്കും കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടയ്ക്കല്‍ അധ്യക്ഷനായി. എം എസ് മഹേശ്വരന്‍, എസ് മനോജ്, സൈബു മൂലേപ്പറമ്പില്‍, എടിഒ കെ അജി, മാണി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. നെടുങ്കണ്ടം ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നുള്ള വാര്‍ത്തകള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പുതിയ ദീര്‍ഘദൂര സര്‍വീസ് അനുവദിച്ചത്. കൂടാതെ ഡിപ്പോ നിര്‍മാണം ഉടന്‍ ആരംഭിക്കാനും തീരുമാനമായി.