കൊച്ചി:
പുരാതന തുറമുഖ പട്ടണമായ മുസിരിസിലെ പട്ടണത്ത് പാമ ചരിത്ര ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാംപാദ ഉൽഖനനത്തിന് തുടക്കം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഒരുമാസം നീളുന്ന ഉൽഖനനം. കൊവിഡ് ഒന്നാം വ്യാപനസമയത്ത് നിർത്തിവച്ചിരുന്നു.
സീസറുടെ മോതിരമുദ്രയുടെ മാതൃകയും റോമൻ ശിൽപ്പത്തിന്റെ ശിരോമാതൃകയും ആദ്യപാദത്തിൽ കണ്ടെടുത്തിരുന്നു. പാമ ഡയറക്‌ടർ ഡോ പി ജെ ചെറിയാനാണ് ഉൽഖനനത്തിന് നേതൃത്വം നൽകുന്നത്.