Wed. Jan 22nd, 2025

വൈപ്പിൻ:

വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇൻ – ബോർഡ് വളളം കടലിൽ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി പോയ വള്ളമാണ് പുതുവൈപ്പിന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറു വച്ച് മുങ്ങിയത്.

മുമ്പ് അപകടത്തിൽ പെട്ടു മുങ്ങിയ മറ്റൊരു ബോട്ടിന്റെ അടിവശം തട്ടിയാണ് അപകടമുണ്ടായത്. ബോട്ടിലുള്ള 48 തൊഴിലാളികളെയും രക്ഷപ്പെടുത്തി.