Wed. Jan 22nd, 2025
ഓയൂർ:

വെളിയം പെട്രോൾ പമ്പിൽനിന്ന്​ വാഹനങ്ങളിൽ നിറച്ച പെട്രോളിൽ പച്ചവെള്ളം. നിരവധി വാഹനങ്ങളുടെ എൻജിൻ തകരാറിലായതായി ആരോപണം. പൊലീസ് പമ്പ് അടപ്പിച്ചു. വെളിയം മാവിള ജങ്ഷനിൽ പ്രവർത്തിക്കുന്ന പമ്പിൽ നിന്നുമാണ് പെട്രോളിനു പകരം വെള്ളം അടിച്ചുകൊടുത്തത്.

കഴിഞ്ഞ ദിവസം ഈ പമ്പിൽനിന്ന്​ പെട്രോൾ അടിച്ച നിരവധി വാഹനങ്ങൾ യാത്രക്കിടയിൽ നിന്നുപോയി. തുടർന്ന്, വാഹനങ്ങൾ വർക്ക്ഷോപ്പുകളിലെത്തിച്ചപ്പോഴാണ് ടാങ്കിൽ വെള്ളം കണ്ടെത്തിയത്. എന്നാൽ, എവിടെ നിന്നാണ് വണ്ടിയുടെ ടാങ്കിൽ വെള്ളം കയറിയതെന്ന് മനസ്സിലായിരുന്നില്ല.

വൈകീട്ട്​ പൊലീസ് ഉദ്യോഗസ്ഥൻ ഈ പമ്പിൽനിന്ന്​ ബൈക്കിൽ പെട്രോൾ അടിച്ച് ഒരു കിലോമീറ്റർ പിന്നിടുന്നതിനു മുമ്പേ വാഹനത്തി​ൻെറ പെട്രോൾ തീർന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെട്രോളിനു പകരം വെള്ളമാണ് പമ്പിൽനിന്ന് അടിച്ചതെന്ന് കണ്ടെത്തി. വിവരം പൂയപ്പള്ളി സ്​റ്റേഷനിൽ അറിയിക്കുകയും പമ്പ് അടപ്പിക്കുകയും ചെയ്തു.