Fri. Nov 22nd, 2024
മുക്കം:

നഗരസഭയിലെ 2 വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നെല്ലിക്കാപ്പൊയിൽ, കണക്കുപറമ്പ് വാർഡുകളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. 2 വാർഡുകളിലെയും ഓരോ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്.

നെല്ലിക്കാപ്പൊയിലിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച വീടും സമീപത്തെ 40 വീടുകളും അണുവിമുക്തമാക്കി.കോഴിക്കോട്ടു നിന്നും വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോഗിങ്ങും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്റോഷൻ ലാൽ, നഗരസഭ കൗൺസിലർമാരായ വിശ്വൻ നികുഞ്ചം, സാറ കൂടാരത്തിൽ എന്നിവർ നേതൃത്വം നൽകി.നഗരസഭയിലെ 12 വാർഡുകളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണം തുടരുന്നതിനിടയിലാണ് 2 വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.