Thu. Dec 19th, 2024

പാലക്കാട്:

വാളയാർ ചെക്ക് പോസ്റ്റിലെ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിജിലൻസ് പരിശോധനയിൽ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തിലാണ് നടപടി. കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ സർവീസ് ചട്ടം ലംഘിച്ച് വാക്കിടോക്കി ഉപയോഗിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്.

എം വി ഐ ബിജുകുമാർ, എ എം വി ഐമാരായ അരുൺകുമാർ, ഫിറോസ്ബിൻ ഇസ്മയിൽ, ഷബീറലി എന്നിവരെയാണ് സസ്പൻറ് ചെയ്തത്. പരിശോധനാ സംഘത്തിൻ്റെ വിവരം കൈമാറാനായിരുന്നു നിയമ വിരുദ്ധമായി വാക്കി ടോക്കി ഉപയോഗിച്ചത്. വിജിലൻസ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്യത്തിൽ നടത്തിയ പരിശോധനയെത്തുടർന്നായിരുന്നു നടപടി.