Mon. Dec 23rd, 2024

കൊ​ച്ചി:

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ലെ പ്ര​തി​യെ സ​ഹാ​യി​ച്ച കൂ​ട്ടു​പ്ര​തി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഷാ​ൻ മു​ഹ​മ്മ​ദി​ന് (39) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് (പോ​ക്സോ) കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു.

ഷാ​ൻ മു​ഹ​മ്മ​ദി​ന്റെ മു​ൻ ഡ്രൈ​വ​ർ റി​യാ​സാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 20ന് ​രാ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​യെ റി​യാ​സ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പ്ര​തി​യെ സ​ഹാ​യി​ച്ച​താ​യി മൊ​ഴി​യു​ണ്ടെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​ക​ളി​ൽ ഷാ​ൻ മു​ഹ​മ്മ​ദി​നെ​തി​രെ ഗൗ​ര​വ​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ല്ല.

മു​ഖ്യ​പ്ര​തി​ക്കെ​തി​രെ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ ര​ക്തം പ​രി​ശോ​ധി​ക്കാ​ൻ ഇ​വ​ർ​ക്കൊപ്പം കാ​റി​ൽ പോ​യെ​ന്ന​ല്ലാ​തെ സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും കേ​സി​ന് പി​ന്നി​ൽ രാ​ഷ്​​ട്രീ​യ വി​രോ​ധ​മാ​ണെ​ന്നും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഷാ​ൻ ബോ​ധി​പ്പി​ച്ചി​രു​ന്നു