Fri. Nov 22nd, 2024
ആ​റ്റി​ങ്ങ​ൽ:

ആ​വ​ർ​ത്ത​ന​പ​ട്ടി​ക​യി​ലെ 118 മൂ​ല​ക​ങ്ങ​ളു​ടെ പേ​ര് 36 സെ​ക്ക​ൻ​ഡി​ൽ കൃ​ത്യ​മാ​യി പ​റ​ഞ്ഞ്​ 14കാ​രി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം​നേ​ടി. അ​യി​ലം ഗ​വ ​എ​ച്ച് ​എ​സി​ലെ പ​ത്താം​ക്ലാ​സ്​ വി​ദ്യാ​ർത്ഥിയാ​ണ്​ അ​ഭി​രാ​മി. പീ​രി​യോ​ഡി​ക് ടേ​ബി​ളി​ലെ മൂ​ല​ക​ങ്ങ​ൾ ദി​വ​സ​വും 10 എ​ണ്ണം വീ​തം മ​നഃ​പാ​ഠ​മാ​ക്കു​ന്ന​തി​നി​ടെ മോ​ഹ​ൽ​ലാ​ൽ ചി​ത്ര​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞ് റെ​ക്കോ​ഡ് നേ​ടി​യ കു​ട്ടി​യു​ടെ വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.

പി​ന്നീ​ട് റെ​ക്കോ​ഡ് നേ​ടു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​യി. ഒ​രു മി​നി​റ്റി​നു​ള്ളി​ൽ പ​റ​ഞ്ഞു​തീ​ർ​ക്ക​ലാ​യി​രു​ന്നു ആ​ദ്യ​ത്തെ ശ്ര​മം. പി​ന്നീ​ട് വേ​ഗം കൂ​ട്ടി. തു​ട​ർ​ന്ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡിൻ്റെ വെ​ബ്‌​സൈ​റ്റി​ൽ​നി​ന്ന്​ ഫോ​റം ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷി​ച്ചു.

ജൂ​ലൈ 22 ന് ​ഓ​ൺ​ലൈ​നാ​യി പ​റ​ഞ്ഞ്​ 48 സെ​ക്ക​ൻ​ഡ്​ എ​ന്ന മു​ൻ റെ​ക്കോ​ഡ് അ​ഭി​രാ​മി 36 സെ​ക്ക​ൻ​ഡി​ൽ പൂ​ർ​ത്തി​യാ​ക്കി. ജൂ​ലൈ 28ന് ​റെ​ക്കോ​ഡ്​ നേ​ടി​യ വി​വ​രം ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ് അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യിച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൈ​യി​ൽ കി​ട്ടി​യ​ത്.

അ​യി​ലം അ​ങ്ക​ണ​വാ​ടി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി സു​ക​ന്യ​യു​ടെ​യും ഡ്രൈ​വ​ർ അ​നീ​ഷിൻ്റെ​യും മ​ക​ളാ​ണ്. നാ​ലാം ക്ലാ​സു​കാ​രി അ​ഭി​ശ്രീ സ​ഹോ​ദ​രി. മാ​തൃ സ​ഹോ​ദ​ര​ൻ വി​ഷ്ണു ഓ​ൺ​ലൈ​ൻ പ​രി​ശോ​ധ​ന​ക്ക്​ വേ​ണ്ട​തെ​ല്ലാം ചെ​യ്തു​ന​ൽ​കി.