Wed. Jan 22nd, 2025
കോഴഞ്ചേരി:

ഒരു കാതം മുൻപേ പറക്കാൻ മെഴുവേലി. മെഴുവേലി – 2025 നീർത്തടാധിഷ്ഠിത പദ്ധതി ഡോ. തോമസ് ഐസക് നേരിട്ടെത്തി അവലോകനം നടത്തി. സരസകവി മൂലൂർ വികസനത്തിന്റെ വിത്തെറിഞ്ഞ മണ്ണാണ് മെഴുവേലി.

സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് എംഎൽഎമാരും പഞ്ചായത്ത് ഭരണസമിതികളും വികസന മുന്നേറ്റത്തിന് വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചു. പഞ്ചായത്തിനെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം.

അവലോകനത്തിൽ കെ സി രാജഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് പിങ്കി ശ്രീധർ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി സേതു ഇന്ദീവരം, കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ വി വിനോദ്, സാമൂഹ്യപ്രവർത്തക ബീനാ ഗോവിന്ദ് , അജിത്,വിഭവഭൂപട സർവേ അംഗങ്ങളായിരുന്ന പഞ്ചായത്തംഗം കെ സുരേഷ്‌കുമാർ, സുരേഷ്‌‌കുമാർ പൊട്ടൻമല, അനില ചെറിയാൻ, മംഗളസിങ്‌, രജനി അശോകൻ, രജനി ബിജു, ഡി ബിനു എന്നിവർ സംസാരിച്ചു.