Wed. Jan 22nd, 2025
നെടുങ്കണ്ടം:

നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉടുമ്പൻചോല മണ്ഡലത്തിൽ എംഎൽഎ എം എം മണിയുടെ മിന്നൽ സന്ദർശനം. നെടുങ്കണ്ടം സ്റ്റേഡിയം, ജില്ലാ ആശുപത്രി, പച്ചടി ഇൻഡോർ സ്റ്റേഡിയം, നെടുങ്കണ്ടം കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവയുടെ പ്രവർത്തനങ്ങൾ പരിശോധിക്കാനാണു എംഎൽഎ നേരിട്ടെത്തിയത്.

ജില്ല ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ ആരോഗ്യ മേഖല കൂടുതൽ ശക്തിപ്രാപിക്കും. നെടുങ്കണ്ടം സ്റ്റേഡിയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ജില്ലയിലെ കായിക പ്രതിഭകൾക്ക് എന്നും കൂടുതൽ ഉപയോഗപ്രദമാകുന്ന പച്ചടി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങളും നടക്കുകയാണെന്നും അതിവേഗം പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു.