Mon. Dec 23rd, 2024

വടക്കഞ്ചേരി:

ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാലത്തിൽ അഞ്ചിടത്താണ് പൊളിച്ചു പണിയുന്നത്. ഇതുവരെ 32 ഇടങ്ങൾ പൊളിച്ചു പണിതിരുന്നു.

പാലത്തിൽ പണി നടക്കുന്നുണ്ടെങ്കിലും ഇതിലൂടെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടില്ല. ഈ മാസം 18നാണ് പണി തുടങ്ങിയത്. പാലത്തിന്റെ മധ്യഭാഗംവരെ പൊളിച്ചുപണിത ശേഷം മറുഭാഗത്ത്  ആരംഭിക്കും.

മേൽപ്പാലത്തിലൂടെ വാഹനം കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് സ്ലാബുകൾ യോജിപ്പിക്കുന്ന ഭാഗം കുത്തി പ്പൊളിച്ച്‌ ഇരുമ്പ് റാഡ് സ്ഥാപിക്കും. തുടർന്ന്‌ കോൺക്രീറ്റ് ചെയ്യും.

കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി അധികൃതർ മേൽപ്പാലം സന്ദർശിച്ച ശേഷം കൂടുതൽ ഭാഗം പൊളിച്ചു പണിയണമെന്ന് നിർദേശിച്ചിരുന്നു. ഫെബ്രുവരി ആറിന്‌ മേൽപ്പാലം ഗതാഗതത്തിന്‌ തുറന്നു കൊടുത്ത ശേഷം പാലം എട്ട് തവണ അടച്ചിടുകയും 32 സ്ഥലത്ത് പൊളിച്ചു പണിയുകയും ചെയ്തു.