ചങ്ങനാശേരി:
നാട്ടുകാർക്ക് ദുരിതം സമ്മാനിച്ച് പോളയും വാഴയും വളർന്ന് മുളക്കാംതുരുത്തി തോട്. പമ്പയാറിൻ്റെ കൈവഴികളിൽ ഒന്നായ തോടിന് നടുവിൽ വാഴ, കാട്ടുചേമ്പ്, പോള തുടങ്ങിയ തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഹരിത കേരളം പദ്ധതിയിൽപ്പെടുത്തി കേരളത്തിലെ ചെറു നീർച്ചാലുകൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ സംരക്ഷിക്കുകയും നീർത്തടങ്ങൾ തെളിച്ച് സംരക്ഷിക്കുകയും ചെയ്യുന്ന കാലത്താണ് വാഴപ്പള്ളി പഞ്ചായത്തിന്റെ അനാസ്ഥ മൂലം തോട് മലിനമായത്.
കാലങ്ങളായി വലിയ തോട് വൃത്തിയാക്കാത്തതിനാൽ പോള കയറി നശിച്ചു. തോടിന് സമീപം താമസിക്കുന്നവർ നിത്യേന ഉപയോഗിച്ചിരുന്ന വലിയ തോട്ടിൽ മുഖം കഴുകാൻ പോലും പറ്റാത്ത സ്ഥിതിയാണിപ്പോൾ. എത്രയും വേഗം പോള നീക്കി തോട് വൃത്തിയാക്കി ജനങ്ങൾക്ക് ഉപകാരപ്രഥമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.