Wed. Dec 18th, 2024
തി​രു​വ​ന​ന്ത​പു​രം:

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് ഒ​ക്ടോ​ബ​ർ 18ന് ​കൈ​മാ​റാ​ൻ ല​ക്ഷ്യ​മി​ടുന്നെ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. കൊ​ച്ചി സ്വ​ദേ​ശി​യാ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ ​ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് എ​യ​ർ​പോ​ർ​ട്ട്സ് അ​തോ​റി​റ്റി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജൂ​ലൈ​യി​ൽ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​ൻ ഉ​ദ്ദേ​ശി​ച്ചെ​ങ്കി​ലും കോ​വി​ഡ് ര​ണ്ടാം ത​രം​ഗം മൂ​ലം നീ​ട്ടി​വെ​ക്കു​ക​യാ​യി​രുന്നെ​ന്ന് വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്ഥി​ര, ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ നി​ല​നി​ർ​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ക്കാ​ര്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ജ​നു​വ​രി 19ന് ​എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യും സ്വ​കാ​ര്യ ക​മ്പ​നി​യും ത​മ്മി​ൽ ഒ​പ്പി​ട്ട ഉ​ട​മ്പ​ടി​യു​ടെ നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും അ​നു​സ​രി​ച്ചാ​യി​രി​ക്കു​മെ​ന്ന്​ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.