Mon. Dec 23rd, 2024

പെരുമ്പാവൂർ ∙

ഫർണിച്ചർ വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഉടമയായ വനിതയെ ആക്രമിച്ചു മൂന്നര പവൻ സ്വർണവുമായി മോഷ്ടാവ് സ്കൂട്ടറിൽ കടന്നു കളഞ്ഞു. ആയത്തുപടി കവലയിൽ റോയൽ ഫർണിച്ചർ ഷോപ്പിൽ വൈകിട്ട് 3നായിരുന്നു സംഭവം. മോഷ്ടാവ് തള്ളിയിട്ടപ്പോൾ ഉടമ കല്ലൂരത്ത് വീട്ടിൽ ആൻസി ശിവദാസിനു നെറ്റിയിൽ പരുക്കേറ്റു.

കടയുടെ അൽപം അകലെ സ്കൂട്ടർ പാർക്ക് ചെയ്തിട്ടാണ് ഇയാൾ എത്തിയത്. ഫർണിച്ചറുകളുടെ വില ചോദിച്ചു നിൽക്കുന്നതിനിടയിൽ മാല പറിച്ചെടുത്ത് ആൻസിയെ തള്ളിയിട്ട ശേഷം ഇയാൾ സ്കൂട്ടറിൽ കൂടാലപ്പാട് ഭാഗത്തേക്കു പോയി.

യുവതിയുടെ കരച്ചിൽ കേട്ടു സമീപവാസികൾ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. വ്യാപാരി സംഘടന ഓഫിസിലെ സിസിടിവി ക്യാമറയിൽ ഇയാൾ സ്കൂട്ടർ ഓടിച്ചു പോകുന്ന ചിത്രം ലഭിച്ചിട്ടുണ്ട്. കോടനാട് പൊലീസ് പരിശോധന നടത്തി.